29.1.07

തിരോധാനം

സ്കൂളിന്റെ പടികണ്ടിട്ടില്ലെങ്കിലും ഹംസയെകണ്ടാല്‍കോളേജ്‌ കുമാരനാണെന്നേതോന്നൂ. ഇറുകിയജീന്‍സും മുറികയ്യന്‍ ടീഷര്‍ട്ടുംധരിച്ച്‌ ബസ്‌റ്റോപ്പിലെല്ലാം അവനൊരുനിത്യകാഴ്ചയാണ്

ഞങ്ങള്‍കൂട്ടുകാര്‍‌ക്കെല്ലാം അവനൊരുചര്‍ച്ചാവിഷയവുമായിരുന്നു. എന്നാല്‍ ആരെങ്കിലും കളിയാക്കുന്നതോ പരിഹസിക്കുന്നതോ ഒന്നും അവനൊരുപ്രശ്നമായികരുതാറേ ഇല്ല. ഉദ്ധേശിക്കുന്നകാര്യങ്ങള്‍ പരിണതഫലങ്ങളൊന്നും ആലോചിക്കാതെ എടുത്തുചാടിനടപ്പിലാക്കലവന്റെ ഒരുശീലമായിരുന്നു.

ഞങ്ങളുടെകൂട്ടത്തിലെസാഹിത്യകാരനും കലാകാരനുമായ ഉമ്മറിനൊട്‌ അന്നൊരിക്കല്‍ അവനൊരുകാര്യം ആവശ്യപ്പെട്ടു. സംഗതിമറ്റൊന്നുമല്ല അവന്റെ അയല്‍ വാസിനിയും കോളേജ്‌ വിദ്ധ്യാര്‍ത്ഥിനിയുമായ ഒരു സര്‍പ്പസുന്ദരിക്ക്‌ പ്രേമലെഖനമെഴുതിക്കൊടുക്കലായിരുന്നുകാര്യം.

ഉമ്മര്‍ ആകാര്യം വളരെഭംഗിയായിനിര്‍വഹിക്കുകയും ചെയ്തു. കോളേജ്‌ കുമാരിക്കായതിനാല്‍ വളരെ സാഹിത്യപൂര്‍ണ്ണമായിരുന്നുരചന. എന്തായാലും ആകത്ത്‌ അവള്‍ക്കുകയ്മാറാന്‍ ഹംസ ഒരുപാട്‌ ശ്രമിച്ചു. പക്ഷെ അവളുടെ അടുത്തെത്തിയാലവന്റെമുട്ടുകാലുകള്‍ബെല്ലടിക്കുന്നു. അവസാനമവന്‍ രണ്ടുംകല്‍പ്പിച്ച്‌ കത്ത്‌ പോസ്റ്റ്‌ ചെയ്തു.

അയച്ചതിന്റെ മൂന്നാംദിവസം സര്‍പ്പസുന്ദരി എന്ന എന്റെവ‌ര്‍‌ണ്ണന യാഥാര്‍ത്ഥ്യമാക്കുംവിധം തീപ്പൊരിപറക്കുന്നകണ്ണുകളൊടെ ഇടിവാള്‍ പോലെ അവള്‍ ഹംസയുടെ വീട്ടിലേക്ക്‌ കുതിച്ചുവന്നു.

ഒറ്റമുണ്ടുംതോളിലൊരു തോര്‍ത്തുമിട്ട്‌ തികഞ്ഞ ഒരുകര്‍ഷകന്റെ വേഷത്തില്‍നില്‍ക്കുകയായിരുന്ന ഹംസ ആകാഴ്ചകണ്ടു ഞെട്ടി. തന്റെമുന്നിലെ ചെടിച്ചട്ടിയിലെ ഒരു റോസാപൂവ്‌ പറിച്ചവള്‍ക്ക്‌ നല്‍കണമെന്ന് ആഗ്രഹിച്ച അവനുപക്ഷെ അവളുടെഭാവംകണ്ടപ്പോള്‍ തളര്‍വാദം പിടിച്ചപോലെയായി.
"എടാ ഹംസെ ജ്ജ്‌'ന്‍'ക്ക്‌ കത്തയച്ചോ? അനക്ക്‌ ഞാന്‍ശരിയാക്കിത്തരാം ന്റെബാപ്പങ്ങട്ട്‌ വരട്ടെ കൊറെദിവസായി അനക്ക്‌ സൂക്കെട്‌ തുടങ്ങിയിട്ട്‌!".
വിഷ സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ടവള്‍ തിരിച്ചുപോയി.

പി റ്റേ ദിവസംഞ്ഞെട്ടിക്കുന്ന ആവാര്‍ത്തകെട്ടാണു ഞങ്ങള്‍ നെരം പുലര്‍ന്നത്‌. ഹംസയെ കാണാനില്ല!
ഇന്നലെരാത്രി വീട്ടിലെത്തിയിട്ടില്ല. ആര്‍ക്കും ഒരു വിവരവുമില്ല.അവന്റെ വീട്ടുകാരെല്ലാംനാലുപാടും അന്വേഷിച്ചു. ആര്‍ക്കും യാതൊരുവിവരവുമില്ല

ഇന്നോനാളെയൊ തിരിച്ചെത്തുമെന്നുകരുതിയ ഞങ്ങള്‍ക്ക്‌ നാലഞ്ച്‌ ദിവസമായിട്ടും യാതൊരുവിവരവുമില്ലാതായപ്പോള്‍ പലപലസംശയങ്ങളും മുളപൊട്ടാന്‍ തുടങ്ങി.
അവന്റെ കൂട്ടുകാരായ ഞങ്ങളുടെ ചര്‍ച്ചക്കിടയില്‍ 'മന്താരം' എന്നടൈറ്റ്‌ പേരില്‍ ഞങ്ങള്‍ വിളിക്കുന്ന മുജീബാണു ആദ്യമായി ആ സംശയം വെളിപ്പെടുത്തിയത്‌.

"ആപെണ്ണിന്റെ തന്ത അവനെ കൊന്ന് എതോകയത്തില്‍ താഴ്ത്തിയിരിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കും. അല്ലെങ്കില്‍ അവന്റെ എന്തെങ്കിലും വിവരമില്ലാതിരിക്കുമൊ?.

അങ്ങിനെ പലരെയും കുഴിച്ചിട്ടതും കുഴിച്ചിട്ടമൃതദേഹം പിന്നീട്‌ അപ്രത്യക്ഷമായതുമായ പലകഥകളും ഞങ്ങളുടെ അയല്‍ നാടുകളില്‍നടന്നതിനാല്‍ ഇത്‌ ഒരു സംശയം മാത്രമല്ല യാഥാര്‍ത്ഥ്യമാണു എന്നു ഞങ്ങല്‍ക്കും തോന്നി.

മാത്രമല്ല കൂട്ടത്തിലൊരാളായ ഇസ്‌ മാ ഈല്‍ അദ്ധേഹത്തെ സംഭവ ദിവസം അര്‍ദ്ധ രാത്രിക്ക്‌ ശേഷം വളരെ ക്ഷീണിതനായി എവിടെനിന്നൊ വരുന്നത്‌ കണ്ടതായും അറിയിച്ചതോടെ സംശയം ഞങ്ങള്‍ക്ക്‌ ഉറപ്പാവുകയും ചെയ്തു.

എന്നാലും ഒരു കത്തയച്ചതിനു ഒരാളെ കൊല്ലുക! ഈക്രൂരത ചെയ്തവനെവെറുതെവിടാമോ? എല്ലാവരിലും പ്രതിഷേധം അണപൊട്ടി. അവന്റെ വീട്ടുകാരെ കൊണ്ട്‌ കേസ്‌ കൊടുപ്പിക്കണം! കുറ്റവാളി ഉടനെ പിടിക്കപ്പെടണം.

എന്ത്‌ തെറ്റാണ്ഹംസ ചെയ്തത്‌?. ഏതൊരാള്‍ക്കും തോന്നും പോലെ അവനും ഒരുപെണ്‍കുട്ടിയോട്‌ ഇഷ്ടം തോന്നിയിരിക്കാം കത്തും അയച്ചിരിക്കാം. അതിനപ്പുറമൊരുതെറ്റും അവന്‍ ചെയ്തില്ലല്ലോ. എന്തായാലും ആക്രൂരനെ വെറുതെ വിട്ടുകൂടാ. സത്യം തെളിയും വരെ നമുക്കുസമരംചെയ്യണം.എല്ലാവരും ഒരുമിച്ചാണത്‌ തീരുമാനിച്ചത്‌.

അണപൊട്ടുന്ന രോഷവുമായി ഉമ്മര്‍ അന്ന് ഉറങ്ങാന്‍ കിടന്നത്‌ കൊണ്ടായിരിക്കണം രാവിലെ പത്ത്‌ മണിക്കാണ് ഉറക്കമുണര്‍ന്നത്‌. അപ്പൊഴാണ്അവന്റെ ചിന്തകള്‍ മറ്റൊരു ദിശയിലെക്കുനീങ്ങിയത്‌

പൊലീസ്‌ അന്വേഷണം നടത്തിയാല്‍ ആകത്ത്‌ കണ്ടെടുക്കും കത്തിന്റെ യഥാര്‍ത്ഥ ശില്‍പി ഞാനാണെന്നസത്യം പുറത്ത്‌ വരും അവന്‍ ആവശ്യപ്പെട്ടിട്ടാണെങ്കിലും താനെഴുതിയ കത്താണല്ലൊ ഈദാരുണസംഭവത്തിനുകാരണം. അത്‌ കൊണ്ട്‌ തന്നെയായിരിക്കും പൊലീസ്‌ ആദ്യം പിടിക്കുന്നത്‌ അത്‌ ആലോചിക്കും തോറും ഉമ്മറിനുവിറക്കാന്‍ തുടങ്ങി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ പുതപ്പിട്ടു മൂടിയിട്ടും വിറക്കുന്നു.

ഉടനെ ഉമ്മയുടെ ഡിജിറ്റല്‍ശബ്ദം പുറത്ത്‌ നിന്നും മുറിയിലേക്ക്‌ കയറിവന്നു.
"നേരം പത്ത്‌ മണിയായിട്ടും ഒരുമുത്തന്‍ മന്‍സന്‍ കെടന്ന് ഒറങ്ങണുകണ്ടീലെ? എനീറ്റ്‌ പോയി പല്ലുതേച്ച്‌ വല്ലതും തിന്നെടാ"
"ന്‍ ക്ക്‌ വയ്യ പനിക്കുന്നു" ഉമ്മര്‍ വിറച്ചുകൊണ്ട്‌ പറഞ്ഞു.
ഉമ്മതൊട്ടു നൊക്കി. നന്നായിപനിക്കുന്നു. "സരിയാണല്ലൊ"എന്നും പറഞ്ഞുകൊണ്ട്‌ ഉമ്മ ജ്യേഷ്ടന്‍ അബൂബക്കറിനെ നീട്ടിവിളിച്ചു. അബൂബക്കര്‍ അല്‍പ്പം മന്ത്രവും ചികിത്സയുമെല്ലാം വശമുള്ള ആളാണ്.
"അബോക്കറെ ജ്ജ്‌ ലേസം ബെള്ളം മന്ത്രിച്ചാ ഇബനുനല്ലസുഖം ല്ലാ".
"ഉമ്മ ഒന്നു മിണ്ടാതിരി ഒരു മന്ത്രം!"ഉമ്മര്‍ പിറുപിറുത്തു.
അബൂബക്കര്‍ മന്ത്രിച്ചവെള്ളവുമായി ഉമ്മ ഉടനെ എത്തി. നിര്‍ബന്ധിച്ച്‌ അത്‌ കുടിപ്പിച്ചു.
ഉടനെ പുറത്തൊരുസൈക്കിളിന്റെ ശബ്ദം കേട്ടു പോസ്റ്റ്‌ മാനാണ്. അബൂബക്കര്‍പുറത്തേക്കിറങ്ങി
ഉമ്മറിനൊരു കത്തുണ്ട്‌ എന്നും പറഞ്ഞ്‌ കത്തുമ്മറിനുനല്‍കി
ഉമ്മര്‍ കത്ത്‌ പൊട്ടിച്ചുവായിച്ചു. പ്രിയപ്പെട്ട ഉമ്മറിന്.
ഞാനാണ് ഹംസ . ആകത്ത്‌ വലിയ പ്രശ്നമായ വിവരം നീ അറിഞ്ഞിരിക്കും അത്‌ കൊണ്ട്‌ അവളുടെ തന്ത യുടെ കയ്ചൂടറിയുന്നതിനുമുന്‍പ്‌ ഞാന്‍ ബാംഗ്ലൂരിലെക്ക്‌ പോന്നു. ഇവിദെ ഒരു ഹോട്ടലില്‍ജോലികിട്ടി.മോശമില്ല.എതായാലും അടുത്തൊന്നും ഞാന്‍ നാട്ടിലേക്കില്ല.പ്രശ്നം വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം.

കത്ത്‌ വായിച്ചു തീര്‍ന്നതോടെ ഉമ്മര്‍ ഒന്നാഞ്ഞ്‌ നിശ്വസിച്ചു.
ഹംസക്ക്‌ എഴുതാനറിയില്ല ആരെക്കൊണ്ടോ എഴുതിച്ചതാണ്.
ഹൊ! ഇതിനായിരുന്നോ ഞാന്‍ വിറച്ചുപനിച്ചത്‌?
ഉമ്മ അടുത്ത്‌ വന്ന് നെറ്റിയില്‍ തൊട്ടുനൊക്കി നല്ലതണുപ്പ്‌.
ഹാ! പനിപോയല്ലൊ!.എഡാ അനക്കൊന്നും ബിസ്വാസംണ്ടാവൂലാ പ്പം കണ്ടോജ്ജ്‌ മന്ത്രത്തിന്റെ ഫലം?.

Comments:
സാലിമിന്‍റെ എല്ലാ പോസ്റ്റുകളും വായിച്ചു അരീകോടനെ പോലെ മറ്റൊരു ഏറനാടന്‍ ശൈലിയുമായി നല്ല എഴുത്ത് .. ഞാന്‍ നിന്‍റെ അടുത്ത നാട്ടുക്കാരനാണെങ്കില്‍ ഈ ശൈലി എന്തോ ഞങ്ങള്‍ക്കത്ര കിട്ടിയില്ല എനിക്കൊത്തിരി ഇഷ്ടാണ് ഈ ശൈലി സ്വന്തം ശൈലിയില്‍ തന്മയത്വത്തോടെ എഴുതുക വായനക്കാരുണ്ടാവും .. കമന്‍റുകള്‍ ഇല്ലാ എന്നു കരുതി എഴുത്തൊന്നും നിറുത്താതിരിക്കുക
 
മൊന്‍ സാലിം ഏതാണ് ഈ ഹംസ
ചക്കാലയാണോ?.നിനക്ക് സത്യം പറയുകയാണ് നല്ലത്.....
ദര്‍സില്‍ പെട്ട്രൂള്‍ മാക്സിന്റെ ഗ്ലാസ്സ് പൊട്ടിച്ചത്,etc pls post ur full hitory

anwarsadathpalathingal@yahoo.co.in
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]