29.1.07

മുറുക്കാന്‍

എപ്പോഴും മുറുക്കാന്‍ ചവക്കുന്ന ഇക്കാക്ക്‌ മുറുക്കാന്‍ കടയുണ്ടെങ്കിലും ആഘോഷവേളകളില്‍ പടക്കകച്ചവടമാണ്‌ പ്രധാന ബിസിനസ്സ്‌ ലൈസന്‍സ്‌ ഒന്നുമില്ലാതായിരുന്നു കച്ചവടം.

ഒരുപെരുന്നാള്‍തലേന്ന് കച്ചവടം പൊടിപൊടിക്കുകയാണ്‌. എന്നാലും വായനിറയെ മുറുക്കാനിട്ട്‌ ചവക്കുന്നസ്ഥിരം പരിപാടിക്ക്‌ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാളില്‍നിന്നൊരു മറുപടികിട്ടണമെങ്കില്‍ വായിലെ മുറുക്കാന്‍ ദീര്‍ഗ്ഗദൂര മിസൈല്‍ പൊലെ പുറത്തേക്ക്‌ പായിക്കുന്നത്‌ വരെ കാത്തിരിക്കേണ്ടിയിരുന്നു.

കച്ചവടത്തിരക്കിനിടയില്‍പെട്ടെന്നാണ്‌ ഒരു പോലീസ്‌ ജീപ്പ് കുതിച്ചുവന്ന് നിന്നത്‌.
ഭരണം മറുപക്ഷത്തിന്റെ കയ്യിലായതിനാല്‍ ഇക്കാക്ക്‌ പഴയ ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. അത്‌ കൊണ്ട്‌ കരുതിവെച്ചടാര്‍പ്പായ കൊണ്ട്‌ പെട്ടെന്ന് പടക്കങ്ങള്‍ മൂടി ഒന്നും അറിയാത്തപൊലെ നിന്നു.

ജീപ്പ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്‌.ഐ കടയ്ക്കുമുമ്പില്‍ മൂടിയിട്ടിരിക്കുന്ന ടാര്‍പ്പായ ചൂണ്ടി ചോദിച്ചു.
‘എന്താടോ ഇതിനടിയില്‌?‘
‘അത്‌ കൊറച്ച്‌ അടക്കേണ്‌ ഒണക്കാന്‌ട്ടതാണ്‌...‘ ഇക്കഭാവഭേതമൊന്നും കൂടാതെ പറഞ്ഞു.
‘ഒണക്കാനിട്ടതിന്റെ മേലെ എന്തിനാടാര്‍പ്പായ ഇടുന്നത്‌?‘ ഒന്ന് കാണണമല്ലോ.എസ്‌. ഐ. പരുക്കന്‍ സ്വരത്തില്‍ പ്രതികരിച്ചു.
‘ഏയ്‌ അത്‌ തുറന്നുനോക്കരുത്‌‘. ഇക്ക എസ്‌.ഐ.ക്ക്‌ മുന്നിലേക്ക്‌ കയറിനിന്നു.
എസ്‌.ഐ.മുഖത്തെ കൂളിംഗ്‌ ഗ്ലാസ്‌ ഊരി ഇക്കയെ മൊത്തം ഒന്ന് നോക്കി.
മുട്ടിനുമുകളില്‍ മടക്കിക്കുത്തിയ പച്ച കള്ളിമുണ്ടും വെറ്റിലക്കറയുള്ള ഇളം പച്ചക്കുപ്പായവും വേഷം. വായില്‍ നിറച്ചിട്ട്‌ വെറ്റില ചവക്കുന്നു.ഒരു എസ്‌. ഐ. മുന്നില്‍നില്‍ക്കുന്ന യാതൊരു ബഹുമാനവുമില്ല. പെട്ടെന്നാണ്‌ എസ്‌.ഐ. ക്ക്‌ ആകാര്യം ഓര്‍മ്മ വന്നത്‌. കഴിഞ്ഞ ആഴ്ച പോലീസിന്‌ നേരെ കല്ലെറിഞ്ഞ ആ പ്രകടനക്കാരില്‍ ഇയാളെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നു.

കോപത്തോടെ എസ്‌. ഐ ആക്രോശിച്ചു.
‘ഇത്‌ തൊറന്ന് നോ ക്കിയാല്‍ താനെന്തോചെയ്യും?‘.
ഇക്കയുടെ മാറില്‍ പിടിച്ചുകൊണ്ടുള്ള ആചോദ്യംകേട്ട്‌ കുപിതനായ ഇക്ക യുടെ മരുപടി തെറി യായി പുറത്ത്‌ വന്നു.
‘പോടാ നായിന്റെമോനെ!... ‘
എസ്‌.ഐ.യുടെ കോപം വലതു കയ്യിലേക്ക്‌ വ്യാപിച്ചു. അത്ശക്തിയോടെ മടങ്ങിനിവര്‍ന്നവസാനിച്ചത്‌ ഇക്കയുടെ കരണത്ത്‌!.
ഒരു പല്ല് സഹിതം ഇക്കയുടെ വായിലെ മുറുക്കാന്‍ മൊത്തം ഒരു പീരങ്കിയില്‍ നിന്നെന്നപോലെ എസ്‌.ഐ.യുടെ മുഖത്ത്‌!.

Comments:
ikkaaa...kalakki
 
പടിക്കലിലെ ഇക്കാക്ക കലക്കി... ഒരു സംശയം.... പടിക്കല്‍ എന്നാല്‍ പറമ്പില്‍ പീടിക അടുത്തുള്ളതാണോ?
 
അരീക്കോടരെ ഇത്‌ ആപടിക്കല്‍ തന്നെയാണ്‌ മാനൂട്ടാ ഇന്ന് ഒരു ലീവ്‌ കിട്ടിയതാണ്‌ ഒരുപോസ്റ്റ്‌ കൂടിചെയ്തു വായിക്കൂല്ലോ.
 
Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]